നരിപ്പറ്റ: (kuttiadi.truevisionnews.com) കേരള വ്യവസായ - വാണിജ്യ വകുപ്പിൻ്റെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.
ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശില്പശാല നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
കുന്നുമ്മൽ വ്യവസായ വികസന ഓഫീസർ സിജിത് സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാണു വി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി രാജശ്രീ, വാർഡ് മെമ്പർ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
വടകര മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ സുധീഷ് വി .കെ സംരംഭകത്വ പ്രാധാന്യം, സംരംഭക സാധ്യത മേഖലകൾ, സ്വയം തൊഴിൽ വായ്‌പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ മുതലായ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
നരിപ്പറ്റ ഗ്രാമപഞ്ചായത്ത് എൻ്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്ലളിത് നാരായൺ എം നന്ദി പറഞ്ഞു.
#Entrepreneurship #Workshop #Naripatta #Gram #Panchayat #imparting #knowledge #entrepreneurs