Oct 25, 2024 05:19 PM

കായക്കൊടി: കുന്നുമ്മൽ ഉപജില്ലാശാസ്ത്രോത്സവം വിജയമാക്കി മാറ്റിയ കായക്കൊടി കെ.പി.ഇ.എസ്. ഹയർ സെക്കൻണ്ടറി സ്കൂളിന് 25,000 രൂപ പിഴ ചുമത്തി കായക്കൊടി ഗ്രാമപ്പഞ്ചായത്ത് അധിക്രതര്‍.

ജൈവമാലിന്യം യഥാ വിധി സംസ്കരിച്ചില്ലെന്ന്‌ കാണിച്ച് നോട്ടീസ് നൽകുകയും 25,000 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആരോപണമുയരുന്നത്.

മേള കഴിഞതിന്റെ പിറ്റേദിവസം ശനിയാഴ്ച രാവിലെ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാര്‍ സ്കൂളിലെത്തിയാണ് പിഴ ചുമത്തിയത്. 

ഏഴു ദിവസത്തിനകം ചുമത്തപ്പെട്ട പിഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അടയ്ക്കണമെന്നും നോട്ടീസിൽ നിർദേശിച്ചു 

മേള സമാപിച്ച വെള്ളിയാഴ്ച ദിവസം വിവിധ വിദ്യാലയങ്ങളിൽനിന്ന് വിദ്യാർഥികൾ മത്സരപരിപാടികൾക്കായി കൊണ്ടുവന്ന കുറച്ച് വസ്തുക്കൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നതെന്നും രാത്രി സമയം ഏറെ വൈകിയതിനാൽ അവ നീക്കംചെയ്യുന്ന ത് ശനിയാഴ്ചത്തേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നെന്നും സ്കൂളധികൃതർ പറയുന്നു.

അതിനായി എൻ.എസ്. എസ്. വൊളൻ്റിയർമാർക്ക് ചുമതലയും നൽകിയിരുന്നു. അതിനിടയിലാണ് ശനിയാഴ്ച രാവിലെ പഞ്ചായത്ത് ജീവനക്കാർ സ്കൂളിലെത്തി കാര്യങ്ങൾപോലും തിരക്കാതെ പിഴ ചുമത്തിയതെന്നും അവർ പറയുന്നു.

നടപടിക്കെതിരേ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവരെക്കണ്ട് പരാതിനൽകാനൊരുങ്ങുകയാണ് സ്കൂളധികൃതർ.

മാലിന്യ മുക്തമാണോ എന്ന സർക്കാർ ഉത്തരവ് സ്കൂൾ പാലിച്ചിട്ടുണ്ടോ എന്നറിയാനാണ് സന്ദർശനം നടത്തിയതെന്ന് പഞ്ചായത്ത് സെക്രട്ട റി കെ. രാജീവൻ പറഞ്ഞു.


#Organic #waste #not #dispose #Panchayath #authorities #imposed #fine #Kayakkodi #school

Next TV

Top Stories