കാവിലുംപാറ: (kuttiadi.truevisionnews.com) പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃ സ്ഥാപിക്കണമെന്നും കെഎ സിഎ കുന്നുമ്മൽ സബ്‌ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ആർ എം രാജൻ ഉദ്ഘാടനം ചെയ്തു.
സബ്‌ജില്ലാ പ്രസിഡന്റ് വി അനിൽ അധ്യക്ഷനായി.
സബ്ജില്ലാ സെക്രട്ടറി ലജിത്ത് കേളോത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെഎ സിഎ സംസ്ഥാന കമ്മിറ്റി അം ഗം സി സതീശൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ബാബു, ജി ല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സജീവൻ, കെ വി ജോബിഷ്, കെ പി ബിജു, ജില്ലാ കമ്മിറ്റി അംഗം ഇ ബിന്ദു എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ രാജീവൻ സ്വാഗതം പറഞ്ഞു.
ഭരവാഹികൾ: എൻ കെ സുരേഷ് (പ്രസിഡൻ്റ്), വി അനിൽ, എ റഷീ ദ്, ലീന (വൈസ് പ്രസിഡന്റ്). ലജിത്ത് കേളോത്ത് (സെക്രട്ടറി), അർജുൻരാജ്, സി കെ ശശി, പി സി ഗിരിജ (ജോയിന്റ് സെക്രട്ടറി), കെ പ്രകാശൻ (ട്രഷറർ).
#Kunnummal #Subdistrict #Assembly #Withdrawal #Contributory #Pension #KSTA