കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ ലഹരിക്കെതിരെ വിവിധ സംഘടനകളുടെ യോഗം 3 ന്.
കുറ്റ്യാടി ടൗണിലും പരിസരത്തും വീണ്ടും ലഹരി മാഫിയകളുടെ നീരാളി കൈകൾ പിടിമുറുക്കിയിരിക്കുകയാണ്.
വിദ്യാത്ഥി യുവ സമൂഹത്തിനിടയിൽ മദ്യം മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചിരിക്കുന്നു.
ജനകീയമായ ഇടപെടലിൻറെ ഭാഗമായി പിറകോട്ട് പോയിരുന്ന മയക്ക് മരുന്നു ലോബി വീണ്ടും സജീവമാകുകയാണ്.
ഇതിനെതിരെ കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകർ,രാഷ്ട്രീയ,യുവജന വിദ്യാർത്ഥി സംഘടനാ വായനശാലാ പ്രവർത്തകർ, സാംസ്കാരിക സാമൂഹ്യ സംഘടന പ്രവർത്തകർ,ക്ലബ്ബ് ഭാരവാഹികൾ,വിദ്യാഭ്യാസ സംഘടനാ പ്രവർത്തകർ, പോലീസ്, എക്സൈസ് അധികൃതർ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവരുടെ വിപുലമായ യോഗം 2024 ഡിസം 3 ചൊവ്വാഴ്ച വൈ 4 മണിക്ക് കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും.
#Against #intoxication #Meeting #various #organizations #Kuttiadi #3