കായക്കൊടി: (kuttiadi.truevisionnews.com) മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുക്കൊണ്ട് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആക്കൽ എൽപി സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ നാടകം അവതരിപ്പിച്ചു.


സംസ്ഥാനതലത്തിൽ മികച്ച അധ്യാപക അവാർഡ് ലഭിച്ച ശ്രീ പി കെ നവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ചങ്ങരംകുളം യൂ പി സ്കൂളിലെ വിദ്യാർത്ഥിയായ ആൽബിൻ പി എസ് അധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ.പി മറ്റ് മെമ്പർമാർ, രാജൻ മാസ്റ്റർ എന്നിവർ സന്നിധരായി .
കായകൊടി ഗ്രാമപഞ്ചായത്തിലെ 11 ഗവൺമെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും 120 ഓളം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
#Childrens #Green #Church #Students #AkkalLPSchool #performed #short #play