വേളം: (kuttiadi.truevisionnews.com) സാന്ത്വനം ബഡ്‌സ് സ്കൂളിൽ ചേരാപുരം ആയുർവേദ ഡിസ്പെന്‌സറിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ജീവിതശൈലീരോഗ നിർണയവും മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.


ഭിന്നശേഷിക്കാരായ പഠിതാക്കളുടെ രക്ഷിതാക്കൾക്കുള്ള മാനസിക സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള പരിശീലനം ക്യാമ്പും ഇതിന്റെ ഭാഗമായി നടത്തി.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് നയിമ കുളമുള്ളതിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തായന ബാലാമണി അധ്യക്ഷത വഹിച്ചു.
വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സി ബാബു, പി.ടി.എ പ്രസിഡന്റ് മഹമൂദ് ഹാജി, കെ ഷീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. ടി.പി ശ്രുതി, ഡോ. എൻ രാജേഷ്, ഡോ അനീഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
#SanthvanamBudsSchool #Conducted #medical #camp #lifestyle #diagnosis #mental #health #awareness #class