കായക്കൊടി: (kuttiadi.truevisionnews.com) വീടുകൾ വിഷരഹിത പച്ചക്കറി ലഭ്യതയിൽ സ്വയം പര്യാപ്തമാകാനും പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണമൊരുക്കാനുമായി കായക്കൊടി പഞ്ചായത്ത് പോഷകസമൃദ്ധി പദ്ധതി ആരംഭിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി നല്ലയിനം ഹൈബ്രിഡ് പച്ചക്കറിത്തൈകൾ കർഷകർക്ക് വിതരണംചെയ്തു.
പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ് അധ്യക്ഷനായി. എം ശ്രീഷ പദ്ധതി വിശദീകരിച്ചു.
കെ ചിന്നൻ, സത്യനാരായണൻ, നാസർ തയ്യുള്ളതിൽ, ബാബു മാണിക്കോത്ത്. കൃഷി അസിസ്റ്റൻ്റുമാരായ പി ഷാലിമ, വി ശരത്, എസ് ആർ ആര്യ എന്നിവർ സംസാരിച്ചു.
#Non #toxic #vegetable #Nutrients #Project #launched #Kayakodi