കുറ്റ്യാടി:(kuttiadi.truevisionnews.com) പാര്‍പ്പിട മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അവതരിപ്പിച്ചു.


14,82,52,191 രൂപ വരവും 13,88,38,223 രൂപ ചെലവും 94,13,968 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ പാര്‍പ്പിടം, ആരോഗ്യ മേഖല, തൊഴില്‍, വനിതാ ശാക്തീകരണം, യുവജന ക്ഷേമം, കായിക വികസനം എനിവയ്ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.
മറ്റു പ്രധാന വകയിരുത്തലുകള്‍: പാര്‍പ്പിടം 5.20 കോടി, ആരോഗ്യ മേഖല 2.29 കോടി, നീര്‍ത്തട വികസനം 30 ലക്ഷം, കാര്‍ഷിക മേഖല 32 ലക്ഷം, ക്ഷീര വികസനം 37 ലക്ഷം, കുടിവെള്ള 37.1 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനം 70.35 ലക്ഷം, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമം 33.5 ലക്ഷം, യുവജന ക്ഷാമം, കായിക വികസനം 25.22 ലക്ഷം.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എന്‍.കെ ലീല, എം.പി കുഞ്ഞിരാമന്‍, ലീബ സുനില്‍, അംഗങ്ങളായ ടി.പി വിശ്വനാഥന്‍, കെ.ഒ ദിനേശന്‍, കെ സി മുജീബ് റഹ്‌മാന്‍, ഗീത രാജന്‍, കെ കൈരളി, ടി വി കുഞ്ഞിക്കണ്ണന്‍, കെ കെ ഷമീന, വഹീദ, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ ബാബു കാട്ടാളി, വി കെ റീത്ത, ഹെഡ് ക്ലാര്‍ക്ക് കെ ഗോകുല്‍ദാസ്, അക്കൗണ്ടന്റ് ഒ പി ദീപ, പി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സെക്രട്ടറി കെ ടി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
#Kunnummal #Block #Panchayat #Annual #Budget #Presentation