കുറ്റ്യാടി: (kuttiadi.truevisionnews.com) ആശാ രാപകല്‍ സമര യാത്രയെ കേരളത്തിലെ ജനാധിപത്യ മനസ്സ് ഏറ്റെടുക്കുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻയ ജോസഫ് സി. മാത്യു. ആശാ രാപകല്‍സമര ജാഥയ്ക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുറ്റ്യാടി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ടി.നാരായണന്‍ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. വി.പി. സുഹറ (സ്വാഗത സംഘം രക്ഷാധികാരി), ശ്രീജേഷ് ഊരത്ത് (കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്), കരീം മേപ്പള്ളിപ്പൊയില്‍ (മുസ്ലിം ലീഗ്), എ.ടി. ഗീത (കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് അംഗം), രാജഗോപാലന്‍ കാരപ്പറ്റ (സാംസ്‌കാരിക പ്രവര്‍ത്തകന്‍), മൊയ്തു കണ്ണങ്കോടന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), ഹാഷിം നമ്പാട്ടില്‍ (കുറ്റ്യാടിഗ്രാമ പഞ്ചായത്ത് അംഗം), എം.കെ. രാജന്‍ (എസ്‌യുസിഐ കമ്മ്യൂണിസ്റ്റ്), കെ. ബാബുരാജന്‍ (സിപിഐഎംഎല്‍), ജുഗുനു തെക്കയില്‍ (കുറ്റ്യാടിഗ്രാമ പഞ്ചായത്ത് അംഗം), ഡല്‍ഹി കേളപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്വാഗത സംഘം കണ്‍വീനര്‍ വി.കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ആശാസമര യാത്രയുടെ ക്യാപ്റ്റന്‍ എം.എ. ബിന്ദുവിനെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക നേതാക്കള്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ആശാരാപകല്‍ സമരയാത്രയുടെ ക്യാപ്റ്റന്‍ എം.എ. ബിന്ദു സ്വീകരണത്തിന് നന്ദി പറഞ്ഞു.
reception held Kuttiadi Asha Day and Night Samara Jatha