കുറ്റ്യാടി : (truevisionnews.com) കുറ്റ്യാടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ . കുറ്റ്യാടി അടുക്കത്ത് സ്വദേശി അഫ്രീദ് (26 ) മുഹമ്മദ് റിയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .


റൂറൽ എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി സി ഐ കലാസ് നാഥ്, എസ് ഐ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത് .
ഇവരിൽ നിന്നുമായി 16 .48 ഗ്രാം എംഡിഎംഎ പിയടച്ചെടുത്തു . നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് അഫ്രീദെന്ന് പൊലീസ് പറഞ്ഞു . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .
#Two #youths #arrested #with #MDMA #Kuttiadi