സഹകാരികൾക്ക് യാത്രയയപ്പ്; പരിശുദ്ധി ബാക്കിയാക്കി സാരഥികൾ പടിയിറങ്ങി

സഹകാരികൾക്ക് യാത്രയയപ്പ്; പരിശുദ്ധി ബാക്കിയാക്കി സാരഥികൾ പടിയിറങ്ങി
Mar 21, 2025 07:49 PM | By Anjali M T

കക്കട്ടിൽ:(kuttiadi.truevisionnews.com) കേര കർഷകന് പ്രത്യാശ നൽകി നാളീകേരത്തിൻ്റെ നന്മയും പിരിശുദ്ധിയും നാടിന് സമ്മാനിച്ച സഹകരണ സ്ഥാപനത്തിന് പതിറ്റാണ്ടുകൾ നേതൃത്വം നൽകിയ സാരഥികൾ പടിയിറങ്ങി.

കക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വടകര താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയിൽ 20 വർഷക്കാലം ഡയരക്ടറായി നേതൃത്വം വഹിച്ച വി.പി. കുഞ്ഞികൃഷ്ണൻ, 15 വർഷം സേവനം ചെയ്ത എൻ.പി കണ്ണൻ മാസ്റ്റർ, 10 വർഷം സേവനം ചെയ്ത വൈസ് പ്രസിഡണ്ട് പി.കെ ബാലൻ മാസ്റ്റർ, ടി പി നാണു, പി. ചോയിക്കുട്ടി, പി. മോഹനൻ, ഒ. കമല എന്നിവർക്ക് യാത്രയയപ്പ് നൽകി.

സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ.ടി. മനോജൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് ഡയരക്ടർ മാരെ ആദരിച്ചു. ചടങ്ങിൽ എ.എം. റഷീദ്, കെ പി കുമാരൻ മാസ്റ്റർ, എ.എം. അശോകൻ കെ.ടി. വിനോദൻ പി.ടി.കെ ഷാജീവൻ എന്നിവർ സംസാരിച്ചു.സിക്രട്ടറി കണ്ടോത്ത് ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

#Farewell#companions#charioteers #left #stage#leaving #behind#purity

Next TV

Related Stories
കുറ്റ്യാടിയില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

May 15, 2025 02:23 PM

കുറ്റ്യാടിയില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

കുറ്റ്യാടിയില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 15, 2025 12:19 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ആശാ രാപകല്‍ സമര യാത്രയെ കേരളത്തിലെ ജനാധിപത്യ മനസ്സ് ഏറ്റെടുക്കും -ജോസഫ് സി. മാത്യു

May 15, 2025 10:56 AM

ആശാ രാപകല്‍ സമര യാത്രയെ കേരളത്തിലെ ജനാധിപത്യ മനസ്സ് ഏറ്റെടുക്കും -ജോസഫ് സി. മാത്യു

ആശാ രാപകല്‍സമര ജാഥയ്ക്ക് കുറ്റ്യാടിയില്‍ സ്വീകരണം...

Read More >>
വിജയ തിളക്കം; എസ് എസ് എൽ സിയിൽ ഉന്നത വിജയം നേടിയ ധ്യാൻ നന്ദ് ദേവിന് സ്നേഹ സമ്മാനം

May 14, 2025 09:16 PM

വിജയ തിളക്കം; എസ് എസ് എൽ സിയിൽ ഉന്നത വിജയം നേടിയ ധ്യാൻ നന്ദ് ദേവിന് സ്നേഹ സമ്മാനം

ധ്യാൻ നന്ദ് ദേവിന് കായക്കൊടി ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ സ്നേഹ...

Read More >>
Top Stories

News Roundup