തൊട്ടില്‍പ്പാലം: കുറ്റ്യാടി- തൊട്ടില്‍പ്പാലം റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചതായി ആക്ഷേപം. ഒരുമാസം മുന്‍പ് ബി എം പ്രവര്‍ത്തി കഴിഞ്ഞെങ്കിലും പശയിട്ട് മൂന്നിഞ്ച് കനത്തില്‍ മെറ്റല്‍ വിതറി ഉറപ്പിക്കുന്ന ബിസി ജോലിയാണ് മുടങ്ങികിടക്കുന്നത്.


കുറ്റ്യാടി ചുരം റോഡുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന പാതയുടെ നവീകരണമാണ് ഇത്തരത്തില്‍ ഇഴയുന്നത്. ഫെബ്രുവരി ആദ്യവാരത്തിലാണ് നവീകരണം തുടങ്ങിയത്.
കുറ്റ്യാടി മുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള അഞ്ച് കിലോമീറ്റര്‍ ബി എം ബി സി റോഡ് നവീകരണത്തിന് ആറു കോടിയാണ് വകയിരുത്തിയത്. റോഡിന് വശത്തും നടപ്പാതവരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്.
#Kuttiadi #Thottilppalam #road #renovation #half #way #through