കക്കട്ടില്‍: (kuttiadi.truevisionnews.com) മഴക്കാലത്തു അമ്പലക്കുളങ്ങര ഭാഗത്ത് വെള്ളപ്പൊക്കത്തിനിടയാക്കുന്ന സംസ്ഥാന പാതയിലെ പാലത്തിനടിയിലുള്ള വലിയ ജലവിതരണ കുഴല്‍ മുറിച്ചുമാറ്റാന്‍ നടപടിയായില്ല.


ശ്രീപാര്‍വതി പരമേശ്വരക്ഷേത്രത്തിനു സമീപം മൂയ്യോട്ട് തൊടിന് കുറുകെയുള്ള ഉപയോഗത്തിലില്ലാത്ത വലിയ കുഴലാണ് വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നത്.
മഴക്കാലമായാല്‍ സമീപപ്രദേശത്തെ വീടുകളില്‍ അകത്തളങ്ങളില്‍ വരെ വെള്ളം കയറുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക് കുപ്പികള്‍, മരക്കഷണങ്ങള്‍ ഉള്‍പ്പെടെ ഇവിടെ തങ്ങി നില്‍ക്കുന്നത് പ്രശ്‌നം ഗുരുതരമാക്കുന്നു.
പ്രശ്‌നം നേരിടുന്ന 67ഓളം കുടുംബങ്ങള്‍ ഒപ്പിട്ട് കളക്ടര്‍ക്കും മൈനര്‍ ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ക്കും നവകേരള സദസ്സിലും പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 23 ന് ജല അതോറിറ്റി പിഎച്ച്ഡി വടകര ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ പൈപ്പ് ലൈന്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചു എന്ന മറുപടി നല്‍കുകയും ചെയ്തു.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല. വര്‍ഷകാലത്തിനു മുമ്പേ കുഴല്‍ മുറിച്ചു മാറ്റി. വെള്ളമൊഴുക്ക് സുഗമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
#Obstruction #flow #No #action #taken #cut #iron #pipe #under #Ambalakkulangara #bridge