കുറ്റ്യാടി :(kuttiadi.truevisionnews.com) ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപിച്ചു. 22ന് കായക്കൊടിയി ൽനിന്ന് ആരംഭിച്ച ജാഥ വിവിധ മേഖലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മരുതോങ്കരയിൽ സമാപിച്ചു. സമാപനം സിനിമ-നാടക പ്രവർത്തകൻ സുധീഷ് കൃഷ്ണ ഉദ്ഘാടനംചെയ്തു. ജാഥ ഉപ ലീഡർ ഗീതിക അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ, ഏരിയാ സെക്രട്ടറി ഐശ്വര്യ, പ്രസിഡന്റ് കാർത്തിക് കൈലാസ്, ഏരിയാ എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ്, കൺവീനർ ടി വി മനോജൻ, ജാഥാ മാനേജർ വി കെ കരുണൻ എന്നിവർ സംസാരിച്ചു. ബാബു ചാലക്കണ്ടി സ്വാഗതവും മരുതോങ്കര മേഖലാ പ്രസിഡൻ്റ് പ്രാർഥന നന്ദിയും പറഞ്ഞു.


Balasangham Kunnummal Area Venalthumbi Kalajatha concludes