കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളൽ; ചുങ്കക്കുറ്റിയിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നു

കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളൽ;  ചുങ്കക്കുറ്റിയിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നു
Apr 29, 2025 07:55 PM | By Anjali M T

തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) കഴിഞ്ഞ പ്രളയത്തിൽ ചുരം റോഡിൽ വിള്ളലുണ്ടായ ഭാഗത്ത്‌ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നതായി പരാതിപ്പെട്ടു.കഴിഞ്ഞ പ്രളയത്തിൽ വയനാട് അതിർത്തിയിൽ ചുങ്കക്കുറ്റി ഭാഗത്താണ് റോഡിലെ വെള്ളക്കെട്ട് കാരണം സംരക്ഷണഭിത്തിയിൽ വിള്ളൽ ഉണ്ടായത്. ഈ സമയം ചുരം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത മഴക്കാലത്തിന് മുൻപ് ഈ ഭാഗത്തെ സംരക്ഷണ ഭിത്തി പുതുക്കി പണിയാനുള്ള നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ സ്ഥലത്ത് അപകട സൂചന ബോർഡും ഡിവൈഡറും വച്ചതല്ലാതെ തുടർ നടപടി ഉണ്ടായിട്ടില്ല. ഈ ഭാഗം കാട് മൂടിയതിനാൽ റോഡ് അരികിൽ വിള്ളലുണ്ടായത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല. മഴക്കാലത്തിനു മുൻപ് തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Construction of protective wall in Chungakutty area of ​​Wayanad is delayed

Next TV

Related Stories
കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കൺവെൻഷൻ സംഘടിപ്പിച്ചു

Apr 29, 2025 11:03 PM

കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കൺവെൻഷൻ സംഘടിപ്പിച്ചു

കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കൺവെൻഷൻ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 29, 2025 09:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories

News Roundup