കുറ്റ്യാടി: വയനാട് റോഡിൽ തളീക്കര കാഞ്ഞിരോളിയിൽ അപകട ഭീഷണിയായ തണൽ മരം ഒടുവിൽ മുറിച്ചുമാറ്റിത്തുടങ്ങി. മെയ് 10 ന് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചത് റോഡിലേക്ക് തള്ളിയ മരത്തിൻ്റെ മറവു കാരണമാണെന്ന ആക്ഷേപമുണ്ടായിരുന്നു.


ഇതെത്തുടർന്ന് നാട്ടുകാർ റോഡ് ഉപരോധ സമരം നടത്തിയിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ മരം മുറിച്ചു മാറ്റുമെന്ന് ഉറപ്പു കൊടുത്തിരുന്നു. ഇന്നലെയായിരുന്നു മരംമുറി തുടങ്ങിയത്. മഴകാരണം മരംമുറി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇന്ന് വീണ്ടും തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഇതേ റൂട്ടിൽ ഭീഷണിയായ നിൽക്കുന്ന തളീക്കര അങ്ങാടിയിൽ രണ്ട് തണൽ മരങ്ങൾ മുറിച്ചുമാറ്റാൻ കായക്കൊടി പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഒന്ന് പൂർണമായി മുറിക്കാനും രണ്ടാമത്തേിതിൻ്റെ കൊമ്പുകൾ മുറിക്കാനുമാണ് നടപടി.
കുറ്റ്യാടിക്കടുത്ത് ഓത്യോട്ട് പാലത്തിനു സമീപം റോഡിലേക്ക് ചാഞ്ഞ ഒരു മരത്തിൽ കഴിഞ്ഞ ദിവസം പാർസൽ ലോറിയിടിച്ച് രണ്ടാൾക്ക് പരിക്കേറ്റിരുന്നു.
Danger threat Shade trees being cut down Thalikkara Kanjiroli kuttiadi