വട്ടോളി: മൊകേരി കലാ നഗർ ബസ് കാത്തിരിപ്പിന്റെ പുനർ നിർമാണം പൂര്‍ത്തിയാക്കണമെന്ന് മൊകേരി മേഖലാ കോൺഗ്രസ് കുടുംബസംഗമം ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായത് മൂലം പൊളിച്ച് മാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനർ നിർമാണം മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കിയില്ലന്നും ഇതിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും കുടുംബസംഗമം ആവശ്യപ്പെട്ടു.
ബ്ലോക്ക് സെക്രട്ടറി വി.പി മൂസ ഉദഘാടനം ചെയ്തു. മണ്ഡലം പ്രസി. എലിയാറ ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി ബാബു അധ്യക്ഷത വഹിച്ചു. ജമാൽ മൊകേരി, പി.പി അശോകൻ, പി.കെ ഷമീർ, ബീന കുളങ്ങരത്ത്, വി.പി.കെ അബുദുളള, ബഷീർ മൊകേരി, എൻ.കെ നസീർ, നസീമ മൊകേരി, ബഷീർ എൻ.കെ, റാഷീദ് എന്നിവർ പ്രസംഗിച്ചു.
Mokeri Kala Nagar bus waiting center work should be completed Congress