വട്ടോളി:(kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്,പന്ത്രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന ഒതയോത്ത് താഴെ മുതൽ എരഞ്ഞിയുള്ളതിൽ താഴെ വരെയുള്ള റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ നിർവഹിച്ചു.


പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും ഏറെ ക്ലേശകരമായ യാത്രയിൽ നിന്നും മോചനം നേടാനും നിർദ്ദിഷ്ട റോഡ് നിർമാണം സഹായകരമാകും. നിലവിൽ ഈ നടവഴിയിലൂടെയാണ് സ്കൂൾ വിദ്യാർഥികൾ, അംഗൻവാടിയിലേക്കുള്ള പിഞ്ചു കുട്ടികൾ എന്നിവരൊക്കെ ഏറെ പ്രയാസത്തോടെ യാത്ര ചെയ്യുന്നത്. മഴക്കാലമായാൽ യാത്ര ഏറെ ദുരിത പൂർണവുമായിരിക്കും.
ചടങ്ങിൽ പന്ത്രണ്ടാം വാർഡ് മെമ്പർ വനജ ഒതയോത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ലിജുരാജ്, എലിയാറ ആനന്ദൻ, വി.പി. വാസുമാസ്റ്റർ,പറമ്പത്ത് കുമാരൻ,ടി.ബിജേഷ്, പി.കെ. പത്മനാഭൻ സി.പി.ശശീന്ദ്രൻ, എ.പി വിനോദൻ എന്നിവർ സംസാരിച്ചു.പതിമൂന്നാം വാർഡ് മെമ്പർ.ആർ.കെ. റിൻസി സ്വാഗതവും സുരേഷ്ബാബു നന്ദന നന്ദിയും പറഞ്ഞു.
Road work begins Kunnummal Grama Panchayath