രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ ശക്തമായി ചെറുക്കണം -സത്യൻ മൊകേരി

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ ശക്തമായി ചെറുക്കണം -സത്യൻ മൊകേരി
May 18, 2025 09:28 PM | By Jain Rosviya

മൊകേരി: (kuttiadi.truevisionnews.comഅപകടകരമായ വർഗ്ഗീയ ധ്രൂവീകരണവും തീവ്ര ദേശീയവാദവും വഴി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളെ അസ്ഥിരപ്പെടുത്താനുമാണ് നരേദ്ര മോദി ഗവൺമെന്റ് ശ്രമിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തരകലാപത്തെ അവസാനിപ്പിക്കാൻ സാധിക്കാത്ത കേന്ദ്രഭരണ കൂടം മതന്യൂനപക്ഷങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുകയും ഫെഡറലിസത്തെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്.

മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റം ഉയർത്തി കൊണ്ടുവരികയും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയും വേണമെന്നും അദേഹം പറഞ്ഞു. സി.പി.ഐ. കുറ്റ്യാടി മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി യുള്ള പ്രതിനിധി സമ്മേളനം മൊകേരി ഗവ: കോളേജ് ഓഡിറ്റോറിയത്തിൽ സ:എം നാരായണൻ മാസ്റ്റർ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി. സുരേന്ദ്രൻ , റീജ അനിൽ, പി. ഭാസ്ക്കരൻ, എം. സുനിൽ അടങ്ങിയ പ്രസീഡയവും , കെ.കെ. മോഹൻദാസ്, എം.പി. കുഞ്ഞിരാമൻ, കെ.പി. നാണു അംഗങ്ങൾ ആയ സ്റ്റിയറിംഗ് കമ്മറ്റിയും , പ്രമേയം രാജു തോട്ടും ചിറ,മിനുട്സ് കെ. സത്യനാരയണൻ , ക്രഡൻഷ്യൽ ഹരികൃഷ്ണ കൺ വീനർമാരാ കമ്മറ്റി കൾസമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.

സമ്മേളനത്തെ സി. പി. ഐ. ദേശീയ കൗൺസിൽ അംഗം പി.വസന്തം, സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ ഇ.കെ.വിജയൻ എം.എൽ.എ. ടി.കെ. രാജൻ , ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി.ഗവാസ്, ജില്ല എക്സിക്യൂട്ടിവ് അംഗൾ ആയ .പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി , ആർ. സത്യൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ റീനാ സുരേഷ് സ്വാഗതവും പി.പി. ശ്രീജിത്ത് രക്തസാക്ഷി പ്രമേയവും കെ. ചന്ദ്ര മോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Sangh Parivar efforts destabilize country must strongly resisted Sathyan mokeri

Next TV

Related Stories
ഓർമ്മ പുതുക്കി; കോൺഗ്രസ് നേതാവ് പി പി ശശി വിടവാങ്ങിയിട്ട് ഒരു വർഷം

May 18, 2025 05:12 PM

ഓർമ്മ പുതുക്കി; കോൺഗ്രസ് നേതാവ് പി പി ശശി വിടവാങ്ങിയിട്ട് ഒരു വർഷം

പി പി ശശിയുടെ ഒന്നാം ചരമവാർഷികം ആചരിച്ച്...

Read More >>
യാത്രാക്ലേശത്തിന് പരിഹാരം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

May 18, 2025 04:41 PM

യാത്രാക്ലേശത്തിന് പരിഹാരം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories










News Roundup