കുറ്റ്യാടി: കുറ്റ്യാടി മുസ്ലിം യതീം ഖാന സി.എസ്.കെ തങ്ങള്‍ അനുസ്മരണവും നൂറുല്‍ ഹുദാ ദര്‍സ് സാഹിത്യ സമാജം ഉദ്ഘാടനവും ശ്രദ്ധേയമായി. സയ്യിദ് എ.കെ.കെ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി ആമുഖ പ്രഭാഷണം നടത്തി.


ടി.വി.സി അബ്ദുസമദ് ഫൈസി അനുസ്മരണ പ്രഭാഷണവും ബഷീര്‍ ബാഖവി കിഴിശ്ശേരി ദുആ മജിലിസിന് നേതൃത്വവും നിര്‍വഹിച്ചു. സിദ്ദഖ് തങ്ങള്‍ പാലേരി, അലി തങ്ങള്‍ പാലേരി, നിസ്സാമുദ്ദീന്‍ ബാഖവി, സൂപ്പി ഹാജി മര്‍വ, കുഞ്ഞബ്ദുള്ള മുന്‍ഷി, ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി. കെ ഹമീദ് ഹാജി, നിസാര്‍ ഫൈസി അറക്കല്‍, ശംസുദ്ധീന്‍ മാസ്റ്റര്‍, വി. അഹമ്മദ് മാസ്റ്റര്‍, ജമാല്‍ മൊകേരി, ത്വല്‍ഹദ് ദാരിമി,പന്തലം കണ്ടി അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
CSK Thangal memorial organized kuttiadi