കക്കട്ട് : (kuttiadi.truevisionnews.com) അവധിക്കാല അധ്യാപക പരിശീലനം മാതൃകയാക്കി കുന്നുമ്മൽ, തൂണേരി മേഖലയിലെ ഉർദു അധ്യാപകർ. പരിശീലനത്തിൻ്റെ അവസാന ദിവസം നടത്തുന്ന സെൻ്റ് ഓഫ് പാർട്ടി ഒഴിവാക്കി കുന്നുമ്മൽ ബിആർസിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച ഡയപ്പർ ബാങ്കിലേക്ക് ഡയപ്പർ സംഭാവന ചെയ്തു.
ബിആർസി യിൽ നടന്ന ലളിതമായ ചടങ്ങിൽ ബി പി സി .എം .ടി .പവിത്രൻ ഡയപ്പർ ഏറ്റുവാങ്ങി . ആദിത്ത് പി.പി, കെ പി സുരേഷ്, എന്നിവർ സംസാരിച്ചു . അഹമ്മദ് ഫസ് അധ്യക്ഷനായ ചടങ്ങിൽ വിനോജ് കുമാർ സ്വാഗതം പറഞ്ഞു.
Urdu teachers help differently abled students