വടയം:(kuttiadi.truevisionnews.com) കുറ്റ്യാടി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച വടയം ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ് അധ്യക്ഷനായി.


ജനപ്രതിനിധികളായ സബിന മോഹന്‍, രജിത രാജേഷ്, ടി.കെ കുട്ട്യാലി, കെ.പി ശോഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍. ഗംഗാധരന്‍, എം.കെ അബ്ദുറഹ്‌മാന്‍, കുഞ്ഞിക്കേളു നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം ജുഗുനു തെക്കയില്‍ സ്വാഗതവും ഡോ. പി.പി റിനി നന്ദിയും പറഞ്ഞു.
Renovated Vadayam Homeopathy Dispensary inaugurated