കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി -തൊട്ടിൽപ്പാലം റോഡ് ഓത്തിയോട് പാലത്തിൽ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർക്ക് പരിക്ക്.


തളീക്കരയിൽ നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന ഓട്ടോ ആണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ഓട്ടോ ആദ്യം വലതുഭാഗത്തെ കൈവരിയിൽ ഇടിക്കുകയും പിന്നീട് ഇടത് ഭാഗത്തെ കൈവരിയിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും പൊലീസ് സ്ഥലത്തെത്തി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Driver injured auto rickshaw accident Kuttiadi Thottilppalaam road