കുറ്റ്യാടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വാർഡുകൾ പുനഃക്രമീകരിച്ച് വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് വീടുകൾക്ക് പുതിയ വീട്ടുനമ്പർ നൽകി വീടുകൾ കയറിയുള്ള എന്യൂമറേഷൻ നടത്തണമെന്ന് കുറ്റ്യാടി 10, 11, 12 വാർഡുകളിലെ കോൺഗ്രസ് കുടുംബ സംഗമം ആവശ്യപ്പെട്ടു.
പുതിയ വോട്ട് ചേർക്കുന്നതിന് വോട്ടർമാർ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ അപ്രയോഗികമാണെന്നും വിദ്യാഭ്യാസ ആവശ്യത്തിനും ജോലി ആവശ്യത്തിനുമായി വീട് മാറി നിൽക്കുന്ന പുതിയ വോട്ടർമാർക്ക് വോട്ടർപട്ടയിൽ പേര് ചേർക്കാനുള്ള അവസരം ഇതുവഴി നഷ്ടപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കെ.കെ.ഷാജു അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി കെ സുരേഷ്, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, കെ പി രാജൻ, സി കെ ബഷീർ, സുരേഷ് ബാബു, ബബീഷ് പൂക്കുന്നുമേൽ, പവിത്രൻ കെ പി എന്നിവർ സംസാരിച്ചു
Local body election enumeration should be conducted Congress