മൊകേരി : (kuttiadi.truevisionnews.com) ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് മത -സാമുദായിക ദ്രുവീകരണം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.


സി.പി.ഐ. കുറ്റ്യാടി മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക , ബാനർ , കൊടിമര ജാഥാ സംഗമവും സി.പി.ഐ രൂപീകരണത്തിൻ്റെ നൂറാം വാർഷിക സമ്മേളനവും മൊകേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ബോധപൂർവ്വം വർഗീയ-സാമുദായിക സംഘർഷങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ച് രാജ്യത്തിൻ്റെ പ്രകൃതിവിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് ബി ജെ പി സർക്കാറെന്ന് മന്ത്രി പറഞ്ഞു.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കുണ്ടു തോട്ടിലെ കനാത്ത് മാധവൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് പി.ഭാസ്ക്കരൻ്റെ നേതൃത്വത്തിലും 'കൊടിമരം കൈവേലിയിലെ ഇ ഗോവിന്ദൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് വി.വി. പ്രഭാകരൻ്റെ നേതൃത്വത്തിലും ബാനർ കായക്കൊടിയിലെ പരപ്പുമ്മൽ പോക്കറിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് റീജ അനിലിൻ്റെ നേതൃത്വത്തിലും എത്തിച്ചു.
വി.പി. നാണു സമ്മേളന നഗരിയിൽ പതാക ഉയർത്തി.ആയോധന കലയിലെ ആചാര്യനായ, നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ വളപ്പിൽ കരുണൻ ഗുരുക്കളെ മന്ത്രി ചിഞ്ചു റാണി ആദരിച്ചു
സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യൻ കേരി പി. വസന്തം പി. ഗവാസ് , പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, റീന സുരേഷ് , ടി.സുരേന്ദ്രൻ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.വി. പ്രഭാകര സ്വാഗതപറഞ്ഞു. പ്രതിനിധി സമ്മേളനം നാളെ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.
CPI Kuttiadi constituency conference annual conference Mokeri jchinjurani