കുറ്റ്യാടി: ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥ പ്രയാണം ആരംഭിച്ചു. വർഗീയതയ്ക്കും സാമൂഹ്യ ജീർണതക്കുമെതിരെ സംഘടിപ്പിച്ച പ്രചാരണ ജാഥയിൽ വൻ ജനാവലി അണിനിരന്നു.
നരിപ്പറ്റ മേഖലയിലെ എ കെ ജി നഗറിൽ നിന്ന് ആരംഭി ജാഥ തളീക്കരയിൽ സമാപിച്ചു. ജാഥ ലീഡർ സി.എം. യശോദ, ഉപ ലീഡർ രാധിക ചിറയിൽ, മാനേജർ ഗീത രാജൻ, പൈലറ്റ് എൻ.കെ.ലീല എന്നിർക്ക് പുറമെ അഞ്ചു ശ്രീധരൻ, എ കെ നാരയണി, അജിത നടേമ്മൽ, കെ.പി ചന്ദ്രി, കെ.വി തങ്കമണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലായി സംസാരിച്ചു. ജാഥയോടൊപ്പം കനൽപ്പൊട്ട് കലാജാഥയും വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി.
Kunnummal area walking campaign march begins