കുറ്റ്യാടി : കുറ്റ്യാടി മുസ്ലിം യതീം ഖാന സി.എസ്.കെ തങ്ങൾ ശരിഅത്ത് കോളേജ് പുതിയ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സിന് തുടക്കം. പ്രിൻസിപ്പാൾ ടി വി സി അബ്‌ദുസ്സമദ് ഫൈസി അധ്യക്ഷനായി.
ബശീർ ബാഖവി കിഴിശ്ശേരി ഉദ്ഘാടനം ചെയ്‌തു. മാനേജർ സയ്യിദ് ശറഫുദ്ദീൻ ജിഫ്രി ആമുഖ ഭാഷണം നടത്തി. സൂപ്പി ഹാജി മർവ, നിസാർ ഫൈസി, ശംസുദ്ദീൻ താമരശ്ശേരി, അബ്‌ദുൽ ഹഖ് ഹുദവി, മുഹമ്മദ് ഹാഫിസ് റഹ്മാനി, നിസാമുദ്ദീൻ ബാഖവി, നൗഫൽ ഹുദവി സംസാരിച്ചു.
Kuttiadi Muslim Orphanage CSK Thangal Sharia College begins studies