തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു . തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു .ഇന്ന് പുലർച്ചയോട് കൂടിയാണ് തീരം ഇടിഞ്ഞത് . കുറ്റ്യാടി പുഴയുടെ കൈവരിയായി ഒഴുകുന്ന തോടാണിത് . കനത്തമഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെയാണ് തീരമിടിഞ്ഞത് . നാല് കുടുംബങ്ങളിൽ നിന്നായി പതിനാല് പേരെയാണ് മാറ്റിതാമസിപ്പിച്ചത് . പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു .
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യത.
bank collapsed families relocated thottilppalam kuttiadi