കായക്കൊടി പഞ്ചായത്ത് മുസ്‌ലിംലീഗ് മുൻ പ്രസിഡണ്ട് കെ.ടി അബൂബക്കർ മൗലവി അന്തരിച്ചു

കായക്കൊടി പഞ്ചായത്ത് മുസ്‌ലിംലീഗ് മുൻ പ്രസിഡണ്ട് കെ.ടി അബൂബക്കർ മൗലവി അന്തരിച്ചു
May 25, 2025 10:19 AM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) വിദ്യാഭ്യാസ,മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മുസ്ലിം ലീഗ് നേതാവും കായക്കൊടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ.ടി അബൂബക്കർ മൗലവി ദേവർകോവിൽ (90) അന്തരിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, കായക്കൊടി പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ്, ചന്ദ്രിക ലേഖകൻ, ദേവർകോവിൽ കെ.വി. കുഞ്ഞമ്മദ് മെമ്മോറിയൽ സ്കൂൾ അധ്യാപകൻ, നുസ്റതുൽ ഇസ്ലാം സംഘത്തിൻ്റെ പ്രസിഡൻ്റ്, മാനേജർ, നൂറുൽ ഇസ്ലാം മദ്രസ അധ്യാപകൻ, ദേവർകോവിൽ ജുമാ മസ്‌ജിദ് മഹല്ല് ഖാസി തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ആയിഷ കുറുങ്ങോട്ട് (എടച്ചേരി).

മക്കൾ: അൻവർ സാദത്ത് (ദുബൈ), നൗഷാദ് (സന അസോസിയേറ്റ് കുറ്റ്യാടി), സമീർ എൽ.ടി വടകര), നജീബ് (ഏളിയാട്ട് കല്ലാച്ചി), ത്വാഹിറ.

മരുമക്കൾ: സാജിദ ( പാലേരി ), ജഷീന (ഉമ്മത്തൂര് ), ഷഹനാസ്‌ ( പാലേരി ), വാജിദ (എടച്ചേരി), നൗഷാദ് ശാന്തിനഗർ (ഒമാൻ.

സഹോദരങ്ങൾ: കെ.ടി.യൂസുഫ് മൗലവി (പെരിങ്ങത്തൂർ), അബ്‌ദുൽ ഖാദർ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പെരിങ്ങളം), ആസ്യ, നഫീസ.

മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ എട്ട് മണിക്ക് ദേവർകോവിൽ ജുമാ മസ്‌ജിദിൽ നടന്നു. ഖബറടക്കം കൊടക്കൽ ജുമാ മസ്‌ജിദിൽ.

Former President Kayakkodi Panchayath Muslim League KTAbubacker Maulavi Devarkovil passed away

Next TV

Related Stories
കറ്റോടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

Jul 10, 2025 10:12 PM

കറ്റോടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

കറ്റോടി കുഞ്ഞാമി ഹജ്ജുമ്മ...

Read More >>
മാപ്പിളപ്പാട്ട് ഗായകൻ കരീം കുറ്റ്യാടി അന്തരിച്ചു

Jul 1, 2025 07:07 PM

മാപ്പിളപ്പാട്ട് ഗായകൻ കരീം കുറ്റ്യാടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ കരീം കുറ്റ്യാടി...

Read More >>
തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു

Jun 27, 2025 10:09 PM

തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു

തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി...

Read More >>
 ആനോറേമ്മൽ നാരായണി അന്തരിച്ചു

Jun 27, 2025 12:59 PM

ആനോറേമ്മൽ നാരായണി അന്തരിച്ചു

ആനോറേമ്മൽ നാരായണി...

Read More >>
കിഴക്കേടത്ത് ജമീല അന്തരിച്ചു

Jun 21, 2025 11:35 PM

കിഴക്കേടത്ത് ജമീല അന്തരിച്ചു

കിഴക്കേടത്ത് ജമീല...

Read More >>
എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട  അന്തരിച്ചു

Jun 20, 2025 10:16 AM

എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട അന്തരിച്ചു

എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട ...

Read More >>
Top Stories










News Roundup






//Truevisionall