കക്കട്ടിൽ: കക്കട്ടിൽ കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കുട്ടായ്മ സംഘടിപ്പിച്ചു. കുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് ഉദ്ഘാടനം ചെയ്തു.
വനിതാ സബ് കമ്മിറ്റി കൺവീനർ എം ഷിജ അധ്യക്ഷയായി. സീനിയർ സിവിൽ എക്സസൈസ് ഓഫീസർ പി പി ശ്രീജേഷ്, ടി കെ സുധീഷ്, കെ കെ വിനോദൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സതീശൻ ചിറയിൽ സ്വാഗതം പറഞ്ഞു
NGO union organizes anti drug group Kakattil