തൊട്ടിൽപ്പാലം: വിദ്യാർത്ഥികൾക്ക് മികച്ച പഠനാനുഭവം നല്കാൻ ദേവർകോവിൽ കെ. വി. കെ. എം. എം. യു. പി സ്കൂളിൽ ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് ഒരുക്കുന്ന സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി തയ്യാറാക്കിയ 23 ഡിജിറ്റൽ ക്ലാസ്സ് റൂമികളുടെ ഉദ്ഘാടനം സ്പെഷ്യൽ ജൂറി ജേതാവ് ഡോ. ഡി സച്ചിത്ത് നിർവഹിച്ചു.
അടിസ്ഥാന വിദ്യാഭ്യാസാരംഭഘട്ടത്തിൽ തന്നെ കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ ഉറപ്പുവരുത്തുവാനും അതിലൂടെ ഒരു നല്ല വിദ്യാർത്ഥിയെ രൂപപ്പെടുത്തുവനും രക്ഷിതാവ് വഹിക്കേണ്ട പങ്ക് വളരെ പ്രധാന്യമുള്ളതാണെന്ന് പാരന്റിങ് ക്ലാസ്സിൽ ഡോ: സച്ചിത്ത് പറഞ്ഞു.
ഹെഡ്മാസ്റ്റർ വി നാസർ, മാനേജർ കെ. പി കുഞ്ഞമ്മദ്, പി. ടി. എ പ്രസിഡന്റ് ജംഷിർ കെ പി, എൻ. ഐ. എസ് പ്രസിഡന്റ് ടി. എച്ച് അഹമ്മദ്, സെക്രട്ടറി കെ. കെ ഹാരിസ്, ട്രഷറർ പള്ളത്തിൽ അഷ്‌റഫ് പി കെ സംബന്ധിച്ചു
Digital classroom inaugurated KVKMMUP school