കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. വിവിധ മേഖലകളിൽ മഴ കനക്കുന്ന സാഹചര്യത്തിലാണ് കൺട്രോൾ റൂം തുറന്നത്.
ഇന്നലെ രാത്രി മുതൽ തോരാതെ പെയ്ത മഴയെ തുടർന്ന് തളീക്കര കള്ള് ഷാപ്പ് മുതൽ പട്ടർകുളങ്ങര വരെയുള്ള റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നിലവിൽ ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപോകുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് നാട്ടുകാർ പറയുന്നു.


തളീക്കര ഭാഗത്ത് നിന്ന് കായക്കൊടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ പൂർണമായും ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. റോഡിൽവലിയ രീതിയിൽ വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സന്നദ സംഘന പ്രവർത്തകർ അറിയിച്ചു .
കായക്കൊടി പഞ്ചായത്തിലെ കണയംകോട് വാർഡിൽ മണ്ണിടിച്ചിലുണ്ടായി. റോഡ് ഗതാഗതം പൂർണമായി നിലച്ചു. പ്രദേശവാസികൾക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പർ ചുവടെ കൊടുക്കുന്നു:-
9745809115,
9744966493,
7559950815,
9562558993
heavy rain Control room opened Kunnummal Grama Panchayath