കക്കട്ടിൽ: പ്രശസ്ത മുൻ വോളിബോൾ താരം ഒ.കൃഷ്ണൻ(ഒറ്റത്തെങ്ങുള്ളതിൽ.77) അന്തരിച്ചു. ഉദര സംബന്ധമായ രോഗമൂലം ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരുന്ന ഒ. കൃഷ്ണൻ, ജിമ്മി ജോർജ്,ജോസ് ജോർജ്, തുടങ്ങിയ അഖിലേന്ത്യ വോളിബോൾ താരങ്ങളുടെ കൂടെ നിരവധി ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്.


പ്രശസ്ത വോളിബോൾ കോച്ച് അബ്ദുറഹ്മാന്റെ ശിക്ഷണത്തിലായിരുന്നു തിളങ്ങിയത്. കെഎസ്ആർടിസി ജീവനക്കാരനായിരുന്ന ഒ.കൃഷ്ണൻ കെഎസ്ആർടിസി വോളിബോൾ ടീമിനെ നിരവധി വർഷങ്ങൾ നയിച്ചിട്ടുണ്ട്.
വോളിബോളിൽ ബെസ്റ്റ് ഓൾറൗണ്ടർ എന്ന നിലയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ കൃഷ്ണൻ നല്ല ഒരു അത്‌ലറ്റ് കൂടിയായിരുന്നു. വട്ടോളി സംസ്കൃതം ഹൈസ്കൂൾ, മമ്പാട് എംഇഎസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
സ്കൂൾ ലീഡറായിരുന്ന കൃഷ്ണൻ മികച്ച ഗായകനും നടനുമായിരുന്നു. ഭാര്യ:കമല. മക്കൾ:ദിവ്യ, വിദ്യ (ടീച്ചർ പരപ്പനങ്ങാടി ഗവ:യുപി സ്കൂൾ.)
മരുമക്കൾ:സുനിൽ (ബിസിനസ് ഉള്ളിയേരി), രാജേഷ്. (ക്ലർക്ക് കെ ഡി സി ബാങ്ക് കോഴിക്കോട്). അച്ഛൻ:പരേതനായ ഒറ്റത്തെങ്ങുള്ളതിൽ ചോയി. അമ്മ:മാത. സഹോദരങ്ങൾ:കുമാരൻ, ജാനു, ദേവി.
Famous volleyball player O. Krishnan passed away