വേളം: കരുതലോടെ ചേർത്തുപിടിച്ച് വേളവും. വേളം ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ അധ്യക്ഷയായി.


പഞ്ചായത്തിലെ മുഴുവൻ വാര്‍ഡുകളില്‍ നിന്നുമുള്ള വയോജനങ്ങള്‍ ഗ്രാമസഭയിൽ പങ്കെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യുകയും. കൂടാതെ പദ്ധതി രൂപീകരണത്തിനായി പുതിയ നിർദേശങ്ങളും ഗ്രാമസഭയിൽ ഉയർന്നുവന്നു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മനോജൻ, ബീന കോട്ടേമ്മൽ, തായന ബാലമണി,സിത്താര, ഫാത്തിമ സി.പി, പി ചന്ദ്രൻ, കെ.കെ ഷൈനി പങ്കെടുത്തു
velam holding together;Organized Vyojana Gram Sabha