ചേരാപുരം: പൗരപ്രമുഖനും പുത്തലത്തെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന റിട്ട: അധ്യാപകൻ കെ.പി സൂപ്പി(89) അന്തരിച്ചു.


മുസ്ലിം ലീഗ് വേളം പഞ്ചായത്ത് ജനറൽ സെക്രട്ടറി, കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കുറ്റ്യാടി മുസ്ലിം യതീംഖാന സ്ഥാപക ജനറൽ സെക്രട്ടറി, മാനേജർ, തളീക്കര മഹല്ല്, മദ്രസ, കമ്മിറ്റി പ്രസിഡൻറ്, കായക്കൊടി ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ, തളീക്കര മദ്രസ, തളീക്കര എൽ.പി സ്കൂൾ അധ്യാപകൻ, കൊടയ്ക്കൽ ദാറുൽറഹ്മ അറബിക് കോളേജ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ പുത്തലത്ത് ജന്നത്തുൽ ഉലൂം മഹല്ല് മദ്രസ കമ്മിറ്റി പ്രസിഡണ്ടും മഹല്ല് കമ്മിറ്റി മെമ്പറുമാണ്.
ഭാര്യ: ആസിയ ഹജ്ജുമ അങ്ങാടിക്കുന്നത് തളിക്കര. മക്കൾ:അയ്യൂബ് എ കെ, റഷീദ് എ കെ, ശാക്കിറ, ശരീഫ.
മരുമക്കൾ:അസീസ് ഹാജി കെ പി, ഹമീദ് പുത്തൻ പീടികയിൽ, ഷാഹിന ഇല്ലത്ത്, നുസ്റത്ത് എം.എ.
Ret. Teacher KP Soupy passed away