കുറ്റ്യാടി: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പിതൃസഹോദര പുത്രനും ഐ.എൻ.എൽ സംസ്ഥാന കൗൺസിൽ അംഗവുമായ ഒ.വി ഹമീദ് ദേവർകോവിൽ (55) അന്തരിച്ചു.


ഐ.എൻ.എൽ ജില്ലാ കമ്മിറ്റി അംഗം, ഐ.എം.സി.സി ബഹ്റൈൻ മുൻ ജനറൽ സെക്രട്ടറി, ഐ.എൻ.എൽ നാദാപുരം മണ്ഡലം മുൻ ജനറൽ സെക്രട്ടറി, എസ്.വൈ.എസ് കായക്കൊടി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നസീമ കിഴക്കിനിടത്തിൽ (തളീക്കര). മക്കൾ: മുഹമ്മദ് ഇർഫാൻ (ദുബൈ), മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റയ്യാൻ (ഓസ്ട്രേലിയ), മുഹമ്മദ് അഫ്നാൻ. മരുമക്കൾ: ശഹാന കല്ലാച്ചി. സഹോദരങ്ങൾ: അമ്മദ്, കുഞ്ഞബ്ദുല്ല, റാബിഅ, സൈനബ
o v hameed devarkovil passed away