കുറ്റ്യാടി: പ്രമുഖ നാടക ചലച്ചിത്ര നടനായിരുന്ന മരുതോറ ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം വിവിധ കല -സാംസ്കാരിക പരിപാടികളോടുകൂടി ആചരിക്കും . മാർച്ച് 30 മുതൽ ഏപ്രിൽ 2വരെ തൊട്ടിൽപാലം, തോട്ടക്കാട്, കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.


മാർച്ച് 30ന് കാലത്ത് തോട്ടക്കാട്ടിലുള്ള അദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.
തുടർന്ന് വിവിധ ദിവസങ്ങളിലായി അനുസ്മരണ സമ്മേളനം, നാടക പ്രവർത്തകരുടെ സംഗമം, നാടക ഗാനാലാപനം, ആദരിക്കൽ, അവാർഡ് ദാനം, നാടകാവതരണം എന്നിവയുണ്ടാകും.
അനുസ്മരണ വാരാചരണത്തിന്റെ ഭാഗമായി 2023 ഏപ്രിൽ 1, 2 തീയതികളിലായി കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് 'ഈന്തോലപന്തൽ' എന്ന പേരിൽ കുട്ടികളുടെ നാടക പഠന കളരി സംഘടിപ്പിക്കും.
പരിപാടിയുടെ നടത്തിപ്പിനായി കെ.ടി. ഹരീഷ് കൺവീനറും എം.കെ.കെ.സുനിൽ ചെയർമാനും പ്രദീപ് കുമാർ കല്ലുനിര ഖജാൻജിയുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ 7902396247,9846535515, 9539203881 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
Balakrishnan Commemoration; March 30 to April 2