---
title: "ചുവപ്പ് നാടയഴിച്ചത് എം എൽ എ; കാക്കുനി - നമ്പാം വയൽ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി"
english_title: "The red ribbon was drawn by the MLA; The travel woes on the Kakuni-Nambam field road have been resolved"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/103436/the-red-ribbon-was-drawn-by-the-mla-the-travel-woes-on-the-kakuni-nambam-field-road-have-been-resolved"
published_at: "2023-03-16T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64131e76d3419_road.JPG"
keywords: []
---

# ചുവപ്പ് നാടയഴിച്ചത് എം എൽ എ; കാക്കുനി - നമ്പാം വയൽ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി

> **Lead Summary:** ** കുറ്റ്യാടി: **കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെശ്രമഫലമായി കാക്കുനി - നമ്പാം വയൽ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി . റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ചു.

## Article Content

** കുറ്റ്യാടി: **കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെശ്രമഫലമായി കാക്കുനി - നമ്പാം വയൽ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി . റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ചു.

രണ്ടു വർഷങ്ങൾക്കു മുൻപ് കാക്കുനി നമ്പാം വയൽ റോഡ് പ്രവർത്തിക്ക് പണം അനുവദിച്ചെങ്കിലും ഫയൽ ചുവപ്പുനാടയിൽ കുടുങ്ങി പ്രവർത്തി പാതി വഴിയിൽ കിടക്കുകയായിരുന്നു.

തുടർന്ന് നിരന്തരം ധനകാര്യ വകുപ്പ് മന്ത്രിയുമായും , പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ആവശ്യമായ പരിശോധനകൾ നടത്തിയതിനും ശേഷം 80 ലക്ഷം രൂപ ഈ പ്രവർത്തിക്ക് അധികമായി അനുവദിക്കുകയും പ്രവൃത്തി നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ്.

ഈ പ്രവർത്തി നടപ്പിലാക്കുന്നതിനായി സഹകരിച്ച പ്രദേശവാസികൾക്കും ധനകാര്യ, പൊതുമരാമത്ത് മന്ത്രിമാർക്കും , പ്രസ്തുത വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/103436/the-red-ribbon-was-drawn-by-the-mla-the-travel-woes-on-the-kakuni-nambam-field-road-have-been-resolved)