കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകൾ പകരുന്നതിനും , ടി വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരെ സജ്ജരാക്കാനും ഇൻട്രോ ടു ആസ്ട്രോ കോഴ്സിന് ആരംഭമായി.


ഇൻട്രോ ടു ആസ്ട്രോ എന്ന കോഴ്സിലേക്ക് അഡ്മിഷൻ ഓൺലൈൻ വഴി ലഭിച്ചവർക്ക്, കോഴ്സിന്റെ സിലബസ് പരിചയപ്പെടുത്തുന്നതിനും , ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി മന്ത്രത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് യോഗം ചേർന്നു. സ്മാർട്ട് കുറ്റ്യാടി കൺവീനർ പി .കെ .അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴ്സ് കോഡിനേറ്റർ കെ.വിജയൻ മാസ്റ്റർ സിലബസ് പരിചയപ്പെടുത്തി സംസാരിച്ചു.
സ്മാർട്ട് പ്രോജക്ട് കോ - ഓർഡിനേറ്റർ ടി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു ഒ.പി.ബാലകൃഷ്ണർമാസ്റ്റർ, ഹാരിസ് മാസ്റ്റർ എ.പി.രാജീവൻ മാസ്റ്റർ രാധാകൃഷ്ണൻ മാസ്റ്റർ സുസ്മിത ടീച്ചർ പി രാജൻ മാസ്റ്റർ സംസാരിച്ചു കെ.കെ. മനോജ് നന്ദി പറഞ്ഞു .
Smart Kuttyadi - Intro to Astro is ready for cosmic knowledge