കുറ്റ്യാടി: മരുതോങ്കരയുടെ അഭിമാനമായി ഇതിഹാസ് കെ ദിനേശും എ പി അഭിനന്ദും സൗത്ത് ഏഷ്യന്‍ സോഫ്റ്റ് ബേസ്‌ബോളിനുള്ള ദേശീയ ടീമില്‍. ഭൂട്ടാന്‍ റോയല്‍ യൂണിവേഴ്‌സിറ്റിയില്‍ മെയ് ഒമ്പതുമുതല്‍ പതിനൊന്നുവരെയാണ് മത്സരം. മരുതോങ്കര കുറ്റിടയില്‍ ദിനേശ് ലാലിന്റെയും ലീന ദിനേശ് ലാലിന്റെയും മകനാണ് ഇതിഹാസ്.

മടപ്പള്ളി ഗവ. കോളേജ് അവസാന വര്‍ഷ ചരിത്ര വിഭാഗം വിദ്യാര്‍ഥിയും കോളേജ് സോഫ്റ്റ്‌ബേസ് ബോള്‍ ടീം ക്യാപ്റ്റനുമാണ്. സിപിഐ എം മരുതോങ്കര സൗത്ത് ബ്രാഞ്ച് അംഗവും എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. മരുതോങ്കര ഏച്ചിലാട്ടുമ്മല്‍ എ പ്രേമന്റെയും സിന്ധു പ്രേമന്റെയും മകനാണ് എ പി അഭിനന്ദ്. മടപ്പള്ളി ഗവ. കോളജ് ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.
Proud of Maruthongara; Ithisan and Abhinand made it to the South Asian Soft Baseball National Team