കുറ്റ്യാടി: മരുതോങ്കരയിൽ വീടിന്റെ വാതിൽ തകർത്ത് മോഷണം. കച്ചേരിത്താഴെ കൊയിലോത്തറ വിനോദന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടമായി.
സർട്ടിഫിക്കറ്റുകൾക്കും നാശംവരുത്തിയിട്ടുണ്ട്. വീട്ടുകാർ അടുത്തവീട്ടിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻപോയ സമയത്ത് മോഷ്ടാവ് വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു.
വീട്ടിലെ രണ്ട് അലമാരകൾ കുത്തിത്തുറന്ന് തുണിയും മറ്റ് സാധനങ്ങളും നിരത്തിയിട്ടിട്ടുണ്ട്. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ വരുത്തി. ഏകദേശം പതിനായിരംരൂപയുടെ നഷ്ടം വരുത്തിയതായി വീട്ടുടമസ്ഥൻ പറഞ്ഞു. തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.
The investigation began; Theft by breaking the door of a house in Maruthongara