കുറ്റ്യാടി : (kuttiadinews.in) സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക,കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കുക എന്നീ മുദ്രവാക്യമുയർത്തി പി കെ എസ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പി കെ എസ് കുന്നുമ്മൽ ഏരിയ കമ്മിറ്റി തളീക്കരയിൽ സംഘടിപ്പിച്ച മാർച്ചും ധർണയും എ റഷീദ് ഉദ്ഘാടനം ചെയ്തു. എസ് . പി വിജയൻ അധ്യക്ഷനായി.
പരിപാടിയിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി കെ വിജയി, പി ടി രവി, സി കെ ബാബു, എം ഷാജി എന്നിവർ സംസാരിച്ചു. ഏരിയ സെക്രെട്ടറി പി കെ ഷൈജു സ്വാഗതവും പറഞ്ഞു.
to preserve the reservation; PKS post office march