കുറ്റ്യാടി: (kuttiadinews.in) ക്ഷീരമേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവുമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണം ചെയ്തു. കാലിത്തീറ്റ വിതരണവും ക്ഷീര കർഷക കൂട്ടായ്മയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, എൻ കെ ലീല, വി നാണു , ക്ഷീര സംഘം പ്രെസിഡന്റുമാരായ രഘു , കെ കുഞ്ഞിരാമൻ, മുത്തുക്കോയ തങ്ങൾ, കുഞ്ഞിക്കണ്ണൻ, സജിത്ത് എന്നിവർ സംസാരിച്ചു. പരിപാടിയിൽ എസ് അനുശ്രീ, പി മഹേഷ് എന്നിവർ ക്ലാസ്സെടുത്തു .
Kunummal Block Panchayat distributed fodder