ചിന്നൂസിന്റെ രക്തദാന യാത്ര ; ബ്ലഡ് ഡോണേഴ്‌സ് ഫോറം കോട്ടപ്പറമ്പ് ഗവ. ആശുപത്രിയിൽ രക്തദാനം നടത്തി

ചിന്നൂസിന്റെ രക്തദാന യാത്ര ; ബ്ലഡ് ഡോണേഴ്‌സ് ഫോറം  കോട്ടപ്പറമ്പ് ഗവ. ആശുപത്രിയിൽ രക്തദാനം നടത്തി
Sep 22, 2021 02:16 PM | By Truevision Admin

കുറ്റ്യാടി : കോവിഡ്‌ കാലത്തെ രക്തബാങ്കുകളിലെ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുവാൻ കുറ്റ്യാടിയിലെ ചിന്നൂസ് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാതാക്കൾ കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആ ശു പ ത്രി യിലെത്തി രക്തദാനം നടത്തി.

രാവിലെ കുറ്റ്യാടി പോലീസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഫർഷാദ് യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ പാറമ്മൽ,കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് അംഗം എസി മജീദ് ,ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടൻ, ചിന്നൂസ് കോർഡിനേറ്റർമാരായ നസീർ ചിന്നൂസ്, ടി.സി.അഷ്റഫ്, എൻ.പി. സലാം, സലാം ടാലന്റ്,നാസർ മാഷ് ആയഞ്ചേരി, സലീം കൊമ്മേരി തുടങ്ങിയവർ നേതൃത്വം നൽകി.

രക്തദാനത്തിന് എത്തിയ പിതാവ് ഷറഫുദ്ധീനോടോപ്പം പതിനെട്ട് കാരിയായ ഖമറുന്നീസ ഉൾപ്പെടെ നാല് സ്ത്രീകളും ഈ സദുദ്യമത്തിൽ പങ്കാളികളായി എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദയും ഇന്ന് അവരുടെ ആദ്യ രക്തദാനം നിർവ്വഹിച്ചവരിൽ പെടുന്നു. ലീന സോമനും റീജ കായക്കൊടിയുമാണ് മറ്റു രണ്ട് വനിതകൾ.15 പേരാണ് ഇന്ന് രക്തദാന ദൗത്യം നിർവ്വഹിച്ചത്.

Chinnus' blood donation journey; Blood Donors Forum Kottaparambu Govt. Blood was donated to the hospital

Next TV

Related Stories
കക്കട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സെൻ്റർ തുറന്നു

Sep 23, 2021 02:07 PM

കക്കട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സെൻ്റർ തുറന്നു

മണ്ഡലത്തിലെ കുന്നുമ്മൽ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെൻ്റ് സെൻറർ (സി.ഡി. എം.സി) പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന്...

Read More >>
വിദ്യാഭ്യാസ വിപ്ലവം; കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി ശിവൻകുട്ടിയുമായി ചർച്ച നടത്തി

Sep 22, 2021 03:14 PM

വിദ്യാഭ്യാസ വിപ്ലവം; കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി ശിവൻകുട്ടിയുമായി ചർച്ച നടത്തി

മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി...

Read More >>
എൻ കെ ശശീന്ദ്രൻ്റെ ഓർമ്മ പുതുക്കി പാർട്ടി പ്രവർത്തകർ

Sep 21, 2021 03:42 PM

എൻ കെ ശശീന്ദ്രൻ്റെ ഓർമ്മ പുതുക്കി പാർട്ടി പ്രവർത്തകർ

പൊതുപ്രവർത്തന രംഗത്തെ സൗമ്യ ദീപ്ത മുഖമായിരുന്ന സി പി ഐ നേതാവ് എൻ കെ ശശീന്ദ്രൻ്റെ ആറാം ചരമവാർഷിക ദിനം കുറ്റ്യാടി മണ്ഡലത്തിലെ പാർട്ടി ഘടകങ്ങൾ വിവിധ...

Read More >>
Top Stories