---
title: "മദ്യത്തെ തൊടില്ല ; കണ്ടെയിൻമെൻറ് സോണായിട്ടും ബീവറേജ് തുറന്ന് തന്നെ"
english_title: "Alcohol does not touch; Beverage is open even in the Containment Zone"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138/alcohol-does-not-touch-beverage-is-open-even-in-the-containment-zone"
published_at: "2021-09-22T14:38:00+05:30"
category: "Kavilumpara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614af2a5e0534_tlm.jpg"
keywords: []
---

# മദ്യത്തെ തൊടില്ല ; കണ്ടെയിൻമെൻറ് സോണായിട്ടും ബീവറേജ് തുറന്ന് തന്നെ

> **Lead Summary:** **കുറ്റ്യാടി :** തൊട്ടിൽപ്പാലം മേഖലയിൽ കോവിഡ് കുതിച്ചുയരുമ്പോഴും ബീവറേജ് മദ്യഷാപ്പ് തുറന്ന് തന്നെ.കാവിലുംമ്പാറ പഞ്ചായത്തിലെ ആറ് വാർഡുകൾ കൺടെയ്‌ൻമെന്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.

## Article Content

**കുറ്റ്യാടി :** തൊട്ടിൽപ്പാലം മേഖലയിൽ കോവിഡ് കുതിച്ചുയരുമ്പോഴും ബീവറേജ് മദ്യഷാപ്പ് തുറന്ന് തന്നെ.കാവിലുംമ്പാറ പഞ്ചായത്തിലെ ആറ് വാർഡുകൾ കൺടെയ്‌ൻമെന്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.

ഇന്നലെ മാത്രം 47 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പഞ്ചായത്തിലെ 1,2,7,10,13,16 വാർഡുകളാണ് കണ്ടെയിൻമെൻറ് സോണുകൾ. 16-ാം വാർഡ് കണ്ടെയിൻമെൻറ് സോണായതിനെ തുടർന്ന് തൊട്ടിൽപ്പാലം അങ്ങാടിയിൽ കടകൾ ഭാഗികമായി അടച്ചു.

ഈ വാർഡുൾപ്പെടുന്ന റോഡിന്ന് ഇടതുവശത്തെ കടകളാണ് അടച്ചിട്ടിരിക്കുന്നത്. ഒരങ്ങാടിയിലെ ഒരു ഭാഗത്തെ കടകൾ മാത്രം അടച്ച നടപടി വ്യാപാരികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. 16-ാം വാർഡിലെ വിദേശ മദ്യഷാപ്പ് പ്രവർത്തിക്കുന്നതായും ഈ വാർഡിൽ തൊഴിലുറപ്പ് പ്രവൃത്തി നടക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138/alcohol-does-not-touch-beverage-is-open-even-in-the-containment-zone)