കാവിലുംപാറ: (kuttiadinews.in) മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ , പ്രധാന പ്രവർത്തകർ എന്നിവർക്കായി ഇന്ത്യൻ നാഷണൽ ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.


കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയിലാണ് പരിപാടി നടന്നത്. പരിപാടി സംസ്ഥാന പ്രസിഡണ്ടും മന്ത്രിയുമായ അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
അമ്മത് പൂതർപൊയിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻ്റ് കെ.ജി.ലത്തീഫ് അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ്. കെ.കാവിൽ സ്വാഗതം പറഞ്ഞു. വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ , സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ, ജില്ലാ പ്രസിഡണ്ട് സി .എച്ച് ഹമീദ് മാസ്റ്റർ ,
ട്രെയിനർ ഡോ. ഷാനവാസ് , ജില്ലാ സെക്രട്ടറി കെജി ലത്തീഫ്, മണ്ഡലം ജനറൽ സെക്രട്ടറി റഫീക്ക്.കെ, ട്രഷറർ ജാഫർ കെ. കെ, എന്നിവർ സംസാരിച്ചു. വിവിധ പ്രമേയങ്ങൾ ,കർമ്മ പദ്ധതികൾ എന്നിവക്ക് ക്യാമ്പിൽ രൂപം നൽകി.
#Camp #over #inl #Nadapuram #Constituency #Committee #Leadership #Training #Camp #concluded