കല്ലാച്ചിയില്‍ സ്വര്‍ണ്ണ സിൽവർ വ്യാപാരികൾ ധർണ്ണ നടത്തി

കല്ലാച്ചിയില്‍ സ്വര്‍ണ്ണ  സിൽവർ വ്യാപാരികൾ ധർണ്ണ നടത്തി
Sep 22, 2021 04:54 PM | By Truevision Admin

കല്ലാച്ചി : സ്വർണ്ണ സിൽവർ വ്യാപാരികൾ ധർണ്ണ നടത്തി.ഹോൾമാർക്ക് യൂണീക്ക്  ഐഡന്റിഫിക്കേഷൻ  ( എച്ച് യു ഐ ഡി ) നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നാദാപുരത്തെ സ്വർണ്ണ കച്ചവടക്കാരും വെള്ളി കച്ചവടക്കാരും കല്ലാച്ചി പോസ്റ്റോഫിസിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ എ കെ ജി എസ് എം എ സംസ്ഥാന കമ്മിറ്റി അംഗം കെ വി നാസർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ദിനേശൻ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ തേറത്ത്  കുഞ്ഞികൃഷ്ണ നമ്പ്യാർ,മൊയ്തൂട്ടി   എന്നിവർ സംസാരിച്ചു. കേന്ദ്ര മന്ത്രി ഹയൂഷ്‌ ഗോയൽ, ഡയറക്ടർ ഓഫ് ജനറൽ ബി ഐ എസ് എന്നിവർക്ക്. നിവേദനം അയച്ചു.

Gold and silver traders staged a dharna in Kallachi

Next TV

Related Stories
Top Stories