#Nipahsurvivor | നിപയെ അതിജീവിച്ച ഹനീൻ വീണ്ടും സ്കൂളിലെത്തി; പൂച്ചെണ്ട് നൽകി സ്വീകരിച്ചു

#Nipahsurvivor | നിപയെ അതിജീവിച്ച ഹനീൻ വീണ്ടും സ്കൂളിലെത്തി; പൂച്ചെണ്ട് നൽകി സ്വീകരിച്ചു
Nov 28, 2023 10:23 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) നിപയുടെ അതിജീവന വിസ്‌മയമായ ആ ഒമ്പതുകാരൻ ഹനീൻ ഇന്നലെ വീണ്ടും സ്കൂളിലെത്തി. നാളുകളേറെ കേരളത്തെ മുഴുവൻ ആശങ്കയിലും പ്രാർഥനയിലും തളച്ചിട്ട ഹനീൻ ആറ് ദിവസമാണ് വെൻ്റിലേറ്ററിൽ കഴിഞ്ഞത്.

ഒടുവിൽ പ്രാർഥനകളെ സാർഥകമാക്കി ആ ബാലൻ വീണ്ടും പതിവു ജീവിതത്തിലേക്ക് നടന്നുകയറി. മൂന്നുമാസത്തിന് ശേഷമാണ് കള്ളാട് സ്വദേശിയായ ഹനീൻ സ്കൂളിൽ തിരിച്ചെത്തിയത്.

കള്ളാട് എൽ.പി സ്കൂ‌ളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും അവനെ ആഹ്‌ളാദപൂർവം എതിരേറ്റു. പ്രത്യേകം അസംബ്ലി ചേർന്ന് അവർ ഹനീന് ആദരമൊരുക്കി. സ്‌കൂൾ ലീഡർ അലിൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, മെംബർ സമീറ ബഷീർ, ഹെൽത്ത് ഇൻസ് പെക്‌ടർ വിനോദൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 25നാണ് ഹനീൻ അവസാനമായി സ്കൂ‌ളിലെത്തിയത്.

29ന് ഹനീന്റെ പിതാവ് മുഹമ്മദലിയെ നിപയുടെ രൂപത്തിൽ മരണം കീഴടക്കിയിരുന്നു. സെപ്റ്റംബർ ഒമ്പതിന് ഹനീനെ രോഗലക്ഷണങ്ങൾ കണ്ട് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്തു.

10 മുതൽ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. ശ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മുഹമ്മദലിയുമായി സമ്പർക്കമുണ്ടായിരുന്ന ആയഞ്ചേരി സ്വദേശിയും മരിച്ചിരുന്നു.

ഇതോടെ ഇരുവരും മരിച്ചത് നിപ ബാധിച്ചാണെന്ന് ബോധ്യമായി. തുടർന്ന് ജില്ലയിലെ പല പഞ്ചായത്തുകളും രണ്ടാഴ്‌ചക്കാലം നിയന്ത്രണങ്ങളായി.

#Nipah #survivor #Haneen #returned #school #bouquet #given #accepted

Next TV

Related Stories
#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 08:34 PM

#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ...

Read More >>
#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിൽ നിന്ന്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 23, 2024 01:00 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#udf|പുറമേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി

Apr 22, 2024 10:46 PM

#udf|പുറമേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് പുറമേരി പഞ്ചായത്ത് ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷത...

Read More >>
#campaign  |ആവേശം അധികം വേണ്ട; കുറ്റ്യാടിയിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം

Apr 22, 2024 03:13 PM

#campaign |ആവേശം അധികം വേണ്ട; കുറ്റ്യാടിയിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം

ലോകസഭാ തെരഞ്ഞെടുപ്പ് സമാധാന പൂർവ്വമാക്കുന്നത് ചർച്ച ചെയ്യാൻ കുറ്റ്യാടി പൊലീസ് സർവ്വകക്ഷി രാഷ്ട്രീയ പാരട്ടി പ്രതിനിധികളുടെ യോഗം...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 22, 2024 12:31 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories