കുറ്റ്യാടി: (kuttiadinews.in) നിർമാണ സാധന സാമഗ്രികളുടെ വൻ വില വർദ്ധനവും ലഭ്യത കുറവും നിർമാണ മേഖലയിൽ തൊഴിൽ കുറയുന്നതിലേക്കും സ്തംഭനാവസ്ഥയിലേക്കും നീങ്ങുകയാണ്.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് എഐടിയുസി കുറ്റ്യാടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു.
എഐടിയുസി കുറ്റ്യാടി മണ്ഡലം സമ്മേളനം കുറ്റ്യാടിയിൽ എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു.
രജീന്ദ്രൻ കപ്പള്ളി, റീന സുരേഷ്, കെ കെ മോഹൻദാസ്, സി രാജീവൻ പി ഭാസ്കരൻ, പി പി ശ്രീജിത്ത്, കെ തങ്കമണി, സി നാരായണൻ, പി അഭിനന്ദ്, ഒപി റീജ, കെ പി നാണു എന്നിവർ പ്രസംഗിച്ചു. കെ ചന്ദ്രമോഹനൻ പതാക ഉയർത്തി.
പി ഭാസ്കരൻ (പ്രസിഡന്റ്), വി ടി അജിത (വൈ: പ്രസിഡന്റ്), കെ ഷിജീഷ് , പി ഭാസ്കരൻ (സെക്രട്ടറി), കെ ടി നാണു, എം അനീഷ് (ജോയിന്റ് സെക്രട്ടറിമാർ), വി തങ്ക മണി (ട്രഷറർ) എന്നിവരെ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
#Crisis #construction #sector #resolved #AITUC