കാവിലും പാറ: (kuttiadinews.in) കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ ഗവ:എൽ.പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 2023 ഡിസംബർ മുതൽ 2024 മാർച്ച് വരെയാണ് സുവർണ്ണോൽസവം എന്ന പേരിൽ വിവിധ പരിപാടികൾ നടക്കുക.


സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിർവ്വഹിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് അന്നമ്മാ ജോർജ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ കെ.പി ശ്രീധരൻമാസ്റ്റർ, മണലിൽ രമേശൻ, സാലി സജി, പഞ്ചായത്ത് അംഗങ്ങളായ ശോഭ കൊരവിൽ, അനിൽ പരപ്പുമ്മൽ, കെ.വി തങ്കമണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി സത്യനാഥ്, ബോബി മൂക്കാന്തോട്ടം, നാണു വട്ടക്കാട്,വി എം അസീസ്, അധ്യാപകരായ ജയ ജേക്കബ്, പി.കെ ബാബു, പി.ടി എ ഭാരവാഹികളായരജീഷ്, അഭിലാഷ്, പവിത്രൻ, ഗിരീഷ്, സുവിത എന്നിവർ ആശംസകൾ അർപ്പിച്ചു.പി.പി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മായ കെ.ആർ നന്ദിയും രേഖപെടുത്തി.
#GoldenJubilee #celebrations #started #GovtLPSchool #Koodal